1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 12,213 new cases

കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍: രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,213 പേര്‍ക്ക്

India
രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 12,213 പേര്‍ക്കാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 7,624 പേര്‍ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം ബാധിച്ച് 11 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 58215 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 195.67 കോടി കടന്നു.
അടുത്ത ലേഖനം
പാക്കിസ്ഥാനില്‍ ഒറ്റയടിക്ക് പെട്രോളിന് 24 രൂപ കൂടി; ഒരു ലിറ്ററിന് 233.89 രൂപ!