1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Covid updates

സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കൊവിഡ്, 36,039 പേർക്ക് രോഗമുക്തി, മരണനിരക്ക് ഉയരുന്നു(196)

കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി.78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി. 2,59,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 
അടുത്ത ലേഖനം
ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സുശീല്‍ കുമാര്‍ ആവശ്യപ്പെട്ടെന്ന് പൊലീസ്