അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 മെയ് 2021 (17:04 IST)
പെരുമ്പാമ്പിന്റെ ഇറച്ചിയും 30 ലിറ്റർ കോടയും മറ്റ് വാറ്റുപകരണങ്ങളുമായി സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്‌തു.റാന്നി വെച്ചൂച്ചിറ സ്വദേശികളായ പ്രസന്നൻ(56) സഹോദരൻ പ്രദീപ്(45) എന്നിവരാണ് പിടിയിലായത്.
ഇവർ താമസിക്കുന്ന വീട്ടിൽ നിന്നാണ് ഇറച്ചിയും വാറ്റുപകരണങ്ങളും വെച്ചൂച്ചിറ പൊലീസ് കണ്ടെടുത്തത്. ഇവർക്കെതിരെ അബ്‌കാരി ആക്‌ട് 55 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു.
പിടിച്ചെടുത്ത പെരുമ്പാമ്പിന്റെ ഇറച്ചിയും തല, തൊലി, ഉൾപ്പെടെയുള്ള ബാക്കിഭാഗങ്ങൾ കുഴിച്ചിട്ട സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം മറ്റൊരു കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.