ശ്രീനു എസ്|
Last Modified തിങ്കള്‍, 24 മെയ് 2021 (14:55 IST)
ഉത്തരാഖണ്ഡില്‍ ജൂണ്‍ ഒന്ന് വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ എട്ടുമണിമുതല്‍ 11മണിവരെ പ്രവര്‍ത്തിക്കാം. കൊവിഡ് പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ വേണ്ടിയാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സമയത്ത് പൊതുഗതാഗതം അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം നേരത്തേ കുംഭമേളക്ക് അനുമതിനല്‍കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊവിഡ് ചട്ടങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഒരു ബോധവുമില്ലാതെയാണ് പെരുമാറുന്നതെന്ന് കോടതി പറഞ്ഞു. ഒരുകോടിയോളം പേരാണ് കുംഭമേള നടക്കുന്ന പ്രദേശങ്ങളില്‍ വന്ന് പോയത്.