ശ്രീനു എസ്|
Last Modified തിങ്കള്‍, 24 മെയ് 2021 (16:24 IST)
കൊവിഡ് മൂലം ചെറുപ്പക്കാരില്‍ പ്രമേഹം കൂടാന്‍ സാധ്യത. കൊവിഡ് പാന്‍ക്രിയാസിനെ നേരിട്ട് ബാധിക്കുകയും ഇത് ബീറ്റ കോശങ്ങളെ നശിപ്പിക്കുകയും പ്രമേഹം നിലനില്‍ക്കുകയും ചെയ്യുമെന്ന് ഡയബറ്റോളജിസ്റ്റ് ഡോ. ഷിബിന്‍ ടി. സുദേവന്‍ പറഞ്ഞു. മലയാള മനോരമ നടത്തിയ ഫോണ്‍ ഇന്‍ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൊവിഡ് നെഗറ്റീവായാലും ഇത് മാറില്ല. കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന സ്റ്റിറോയിഡ് മരുന്ന് മൂലവും പ്രമേഹം ഉണ്ടാകാം. എന്നാല്‍ ഇത് രോഗം മാറിയ ശേഷം മാറും. അതേസമയം 2030ഓടെ 98 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രമേഹം ഉണ്ടായിരിക്കുമെന്ന് പഠനം. ദി ലാന്‍സെറ്റ് ഡയബറ്റിസ് അന്‍ഡ് എന്‍ഡോക്രോനോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനാല്‍ പ്രമേഹം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.