അനുബന്ധ വാര്‍ത്തകള്‍
- സെറ്റില്‍ ആറുപേര്‍ക്ക് കൊവിഡ്, ചിത്രീകരണം നിര്‍ത്തിവെച്ച് രജീഷ വിജയന്റെ 'സര്‍ദാര്‍'
- സംസ്ഥാനത്ത് പൾസ് ഓക്സി മീറ്ററിന് ക്ഷാമം, ലഭ്യമായവ നിലവാരം കുറഞ്ഞവ, അമിത വില ഈടക്കുന്നുവെന്നും പരാതി
- താരങ്ങൾക്ക് പിന്നാലെ അമ്പയർമാരും, നിതിൻ മേനോനും,പോൾ റെയ്ഫലും ഐപിഎല്ലിൽ നിന്നും പിന്മാറി
- ഐപിഎല്ലിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, താരങ്ങൾക്ക് രണ്ട് ദിവസം കൂടുമ്പോൾ കൊവിഡ് ടെസ്റ്റ്, പുറത്ത് നിന്നും ഭക്ഷണമില്ല
- എത്രയും വേഗം ഇന്ത്യ വിടണം, പൗരന്മാർക്ക് നിർദേശം നൽകി യുഎസ് സർക്കാർ
സംസ്ഥാനത്ത് ഇന്ന് 38,607 പേർക്ക് കൂടി കൊവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5
കേരളത്തിൽ ഇന്ന് 38,607 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999.പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി. 110 ആരോഗ്യപ്രവർത്തകർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.