1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Nitin menon and paul reiffel pull out of IPL

താരങ്ങൾക്ക് പിന്നാലെ അമ്പയർമാരും, നിതിൻ മേനോനും,പോൾ റെയ്‌ഫലും ഐപിഎല്ലിൽ നിന്നും പിന്മാറി

ഐപിഎൽ
പതിനാലാം ഐപിഎൽ സീസണിൽ നിന്ന് താരങ്ങൾക്ക് പിന്നാലെ അംപയർമാരും മടങ്ങുന്നു. മലയാളി അംപയർ നിതിൻ മേനോനും ഓസ്‌ട്രേലിയന്‍ അംപയര്‍ പോള്‍ റെയ്ഫലുമാണ് ടൂർണമെന്റിൽ നിന്നും പിന്മാറിയത്. നിതിൻ മേനോന്റെ ഭാര്യയടക്കമുള്ള കുടുംബാംഗങ്ങൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
 
കൊവിഡ് ബാധ രൂക്ഷമായ ഇന്ത്യയിൽ നിന്നുളളവര്‍ക്ക് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തുമെന്ന ആശങ്ക കാരണമാണ് റെയ്‌ഫൽ നാട്ടിലേക്ക് മടങ്ങിയത്. രാജസ്ഥാൻ റോയൽസിന്റെ ഓസീസ് പേസര്‍ ആന്‍ഡ്രൂ ടൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും സ്‌പിന്നർ ആദം സാംപയും നേരത്തെ ടൂർണമെന്റിൽ നിന്നും മടങ്ങിയിരുന്നു.കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ ആര്‍ അശ്വിനും വീട്ടിലേക്ക് മടങ്ങിയിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഈ രാത്രി സമ്മാനിക്കുന്നത് കടുത്ത വേദന, ഇങ്ങനെ ഞാൻ വാർണറെ കണ്ടിട്ടില്ല: തുറന്ന് പറഞ്ഞ് ഹൈദരാബാദ് പരിശീലകൻ