എത്രയും വേഗം ഇന്ത്യ വിടണം, പൗരന്മാർക്ക് നിർദേശം നൽകി യുഎസ് സർക്കാർ

അഭിറാം മനോഹർ| Last Updated: വ്യാഴം, 29 ഏപ്രില്‍ 2021 (12:47 IST)
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും എത്രയും വേഗം തിരിച്ചെത്തണമെന്ന് പൗരന്മാർക്ക് അമേരിക്കയുടെ നിർദേശം. ഇന്ത്യയിലെ ആരോഗ്യസംവിധാനങ്ങൾ പരിമിതമാണെന്നും യുഎസ് ഡിപാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്‌സ് ട്വീറ്റിൽ പറയുന്നു.

ഇന്ത്യയിൽ കൊവിഡിന് വൈദ്യസഹായം ലഭിക്കുന്നത് പരിമിതമാണ്. ഇന്ത്യൻ വിടാൻ ആഗ്രഹിക്കുന്ന യുഎസ് പൗരന്മാർ ഇപ്പോൾ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നാണ് ട്വീറ്റിൽ പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,79,257 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 3645 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :