അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വന്നിട്ടുപോട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന
- 2021 ആദ്യം ഇന്ത്യയിൽ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി
- ഡൊണാള്‍ഡ് ട്രംപ് കൊവിഡ് മുക്തനായി
- "ഇത് കഴിഞ്ഞ വർഷത്തെ ചിത്രമല്ല" ലോകത്തെ അസൂയപ്പെടുത്തി ന്യൂസിലൻഡിൽ നിന്നുമുള്ള ദൃശ്യം
- കൊവിഡ് വന്ന് പോയാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന് പറയുന്നത് തെറ്റാണ്: ലോകാരോഗ്യ സംഘടന
സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്, 21 മരണം, 7723 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 95,407 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48253 സാംപിളുകളാണ് പരിശോധിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 7723 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മാതൃകപരമായ പ്രവർത്തനം കാരണമാണ് ഇത് സാധ്യമായത്. അതേസമയം ചില മത്സ്യചന്തകൾ, വഴിയോരകച്ചവട സ്ഥാപനങ്ങൾ എന്നിവടിങ്ങളിൽ സാമൂഹികഅകലം അടക്കമുള്ളവ പാലിക്കുന്നില്ല എന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.