"ഇത് കഴിഞ്ഞ വർഷത്തെ ചിത്രമല്ല" ലോകത്തെ അസൂയപ്പെടുത്തി ന്യൂസിലൻഡിൽ നിന്നുമുള്ള ദൃശ്യം

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (13:15 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും മാസ്‌ക് ധരിച്ചും ലോകമെങ്ങുമുള്ള ആളുകൾ ജീവിച്ചുപോരുകയാണ്. ലോകത്തെ മൊത്തം നിയന്ത്രണങ്ങളിൽ തളച്ചിട്ട് മഹാമാരി കൊവിഡ് മുന്നേറുമ്പോൾ ലോകത്തെ അമ്റപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് റഗ്ബി ആരാധകർ തിങ്ങിനിറഞ്ഞ ന്യുസീലൻഡ് വെല്ലിങ്ടൺ സ്റേറഡിയത്തിൽ നിന്നുളള ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെ മുപ്പതിനായിരത്തോളം വരുന്ന കാണികളാണ് ബ്ലെഡിസ്ലോ കപ്പ് ടെസ്റ്റ് മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിൽ എത്തിചേർന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കൊടുവിൽ ഏഴുമാസത്തിന് ശേഷം ആദ്യമായി നടക്കുന്ന റഗ്ബി മത്സരമാണിതെന്ന് ന്യൂസിലൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :