കൊവിഡ് വന്ന് പോയാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന് പറയുന്നത് തെറ്റാണ്: ലോകാരോഗ്യ സംഘടന

ശ്രീനു എസ്| Last Updated: ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (12:07 IST)
കൊവിഡ് വന്ന് പോയാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന് പറയുന്നത് തെറ്റാണെന്ന് ലോകാരോഗ്യ സംഘടന. അതിനാല്‍ തന്നെ കൊവിഡ് വന്ന് പോട്ടെ എന്ന നിലപാട് അപകടകരവുമാണെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനം പറഞ്ഞു.

ചരിത്രത്തില്‍ ഒരിക്കല്‍ പോലും പകര്‍ച്ചവ്യാധികളോട് പ്രതിരോധിക്കാന്‍ ആര്‍ജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് അപകടകാരിയാണ് അതിനെ പടരാന്‍ അനുവദിക്കുന്നത് അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :