അനുബന്ധ വാര്‍ത്തകള്‍
- നാളെ മുതല്‍ ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല
- വിദ്യാര്‍ത്ഥികളാരും പേടിച്ച് സ്കൂളിലെത്താതിരിക്കരുത്, എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്: ആരോഗ്യമന്ത്രി
- കൊവിഡ് വാക്സിന് ഉടൻ അനുമതി നൽകിയേക്കും, എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2 മുതൽ ഡ്രൈ റൺ
- സംസ്ഥാനത്തെ ആദ്യവനിത ഐപിഎസ് ഉദ്യോഗസ്ഥ ഡിജിപി ആര് ശ്രീലേഖ ഇന്ന് വിരമിക്കും; യാത്രയയപ്പ് നിരസിച്ച് പടിയിറക്കം
- കുട്ടികൾക്ക് 10 ലക്ഷം രൂപ ധനസഹായം, സംരക്ഷണവും തുടർപഠനവും ഏറ്റെടുക്കുമെന്ന് മന്ത്രി
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5215 പേര്‍ക്ക്; 5376 പേര്‍ക്ക് രോഗമുക്തി; മരണം 30
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 79,11,934 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3072 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4621 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 528, കോഴിക്കോട് 474, തൃശൂര്‍ 501, പത്തനംതിട്ട 423, കോട്ടയം 459, ആലപ്പുഴ 412, തിരുവനന്തപുരം 296, കൊല്ലം 398, മലപ്പുറം 359, കണ്ണൂര്‍ 245, പാലക്കാട് 111, ഇടുക്കി 177, വയനാട് 154, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.