നാളെ മുതല്‍ ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല

ശ്രീനു എസ്| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2020 (18:12 IST)
പുതിയ വര്‍ഷം തുടങ്ങുമ്പോള്‍ പുതിയ തീരുമാനവുമായി വാട്‌സാപ്പ്. നാളെ മുതല്‍ പഴയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഫോണുകളില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. വാട്‌സാപ്പ് ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്‍ഷന്‍ മുതലുള്ള ഫോണുകളിലായിരിക്കും ഇനി വാട്‌സാപ്പ് കിട്ടുന്നത്.

സാംസങ് ഗാലക്‌സി എസ്, എച്ച്ടിസി ഡിസൈര്‍, എല്‍ഡി ഒപ്റ്റിമസ് ബ്ലാക്ക് തുടങ്ങിയ ഫോണുകളില്‍ നാളെമുതല്‍ വാട്‌സാപ്പ് സേവനങ്ങള്‍ ഉണ്ടായിരിക്കില്ല. കൂടാതെ ഐഫോണ്‍ 9ന് താഴെയുള്ള ഫോണുകള്‍ക്കും വാട്‌സാപ്പ് കിട്ടില്ല. ഇവ ഐഒഎസ് 9ലേക്ക് അപ്‌ഡേറ്റ് ചെയ്യണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :