1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam medical student committed suicide

കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

Kottayam
കൊവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. ചങ്ങനാശേരി പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ(20) ആണ് ആത്മഹത്യ ചെയ്തത്. ഈമാസം ഒന്‍പതിനാണ് റഷ്യയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയ നാട്ടില്‍ എത്തിയത്. 
 
വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. മാതാപിതാക്കള്‍ മറ്റൊരു വീട്ടിലായിരുന്നു. താമസിച്ചിരുന്നത്. വൈകുന്നേരം ആഹാരം കൊണ്ടുവന്നപ്പോള്‍ കൃഷ്ണപ്രിയയില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ജനാലകള്‍ തകര്‍ത്തപ്പോഴാണ് മരണവിവരം അറിയുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കൊവിഡ് ഭീതിയാണോ മറ്റുകാരണങ്ങളാണോയെന്ന് അന്വേഷിച്ചുവരുകയാണ്.
അടുത്ത ലേഖനം
“ഞാനാണ് ഉത്രയെ കൊന്നത്, ഒരു കാരണവുമില്ലാതെ...” - തുറന്നുപറഞ്ഞ് സൂരജ്