1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Covid Rising Omicron

കേരളത്തില്‍ മൂന്നുജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; പടരുന്നത് ഒമിക്രോണാണെന്നും ആശങ്കവേണ്ടെന്നും ആരോഗ്യമന്ത്രി

Kerala Covid Rising
കേരളത്തില്‍ മൂന്നുജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. എന്നാല്‍ പടരുന്നത് ഒമിക്രോണാണെന്നും ആശങ്കവേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആ ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണമെന്നും മന്ത്രി പഞ്ഞു.
 
പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മകളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ