ഡോക്‌ടർമാരുടെ ശമ്പളം മുടങ്ങരുത്: കേന്ദ്രസർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതി

ഡൽഹി| അഭിറാം മനോഹർ| Last Modified വെള്ളി, 12 ജൂണ്‍ 2020 (16:10 IST)
ഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള ആശുപത്രികളിലെ ഡോക്‌ടർമാർക്ക് എത്രയും വേഗത്തിൽ ശമ്പളനം നൽകണമെന്ന് ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഡോക്‌ടർമാർക്ക് ശമ്പളം മുടങ്ങുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ,ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ എന്നിവരോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്,

ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള ആശുപത്രികളിലെ ഡോക്‌ടർമാർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചില്ലെന്നാണ് പരാതി. ശമ്പളം കിട്ടാത്തതിനാൽ ഡോക്‌ടർമാർ കൂട്ടരാജി വെക്കുമെന്ന് ദില്ലിയിലെ ഹിന്ദു റാവ്, കസ്തൂർബാ ആശുപത്രികളിലെ ഡോക്ടർമാർ സർക്കാരിന് നേരത്തെ കത്തയച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :