അനുബന്ധ വാര്‍ത്തകള്‍
- കിഫ്ബിയെ ഇഡി ഒന്നും ചെയ്യില്ല, വെല്ലുവിളിയുമായി ധനമന്ത്രി തോമസ് ഐസക്ക്
- അമിതമായി കടം വാങ്ങുന്നാത് കേരളത്തിന് ഭാവിയിൽ പ്രശ്നം സൃഷ്ടിക്കും: കിഫ്ബിക്ക് മുന്നറിയിപ്പുമായി മൻമോഹൻ സിങ്
- ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം ആരുടെയും മരണം റിപ്പോര്‍ട്ട് ചെയ്തില്ല; പോസിറ്റിവിറ്റി റേറ്റ് 0.33ശതമാനമായി കുറഞ്ഞു
- നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയുന്നതിനായി മാസ്ക്ക് താഴ്ത്തിക്കാണിക്കണം
- നിയമസഭാ തിരഞ്ഞെടുപ്പ്: 50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും; ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും തിരഞ്ഞെടുപ്പ് കമ്മിഷന് സംരക്ഷിക്
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് വാക്സിന് സ്വീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് വാക്സിന് സ്വീകരിച്ചു. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്സിനേഷന് സ്വീകരിച്ചു രോഗപ്രതിരോധം തീര്‍ക്കണമെന്നും കോവിഡിനെ നമുക്ക് ഒത്തൊരുമിച്ച് മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം മന്ത്രിമാരായ കെകെ ശൈലജ, ഇ ചന്ദ്രശേഖരന്, രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ വാക്സിന് സ്വീകരിച്ചിരുന്നു. രാജ്യത്ത് രണ്ടാംഘട്ട വാക്സിനേഷന് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. 60 വയസു പിന്നിട്ടവര്‍ക്കും 45വയസിനു മുകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്സിന് നല്‍കുന്നത്.
ആരോഗ്യസേതു ആപ്പിലൂടെയും കൊവിന്‍ പോര്‍ട്ടലിലൂടെയും വാക്സിനായി രജിസ്ട്രേഷന് നടത്താം. ദിവസവും സമയവും സ്ഥലവും തിരഞ്ഞെടുക്കാമെങ്കിലും വാക്സിന് തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. അതേസമയം കേരളത്തിന് 21ലക്ഷം കൊവിഡ് വാക്സിന് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.