ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം ആരുടെയും മരണം റിപ്പോര്‍ട്ട് ചെയ്തില്ല; പോസിറ്റിവിറ്റി റേറ്റ് 0.33ശതമാനമായി കുറഞ്ഞു

ശ്രീനു എസ്| Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (10:17 IST)
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം ആരുടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 0.44ശതമാനത്തില്‍ നിന്ന് 0.33ശതമാനമായി കുറയുകയും ചെയ്തു. 217 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

78ഓളം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഡല്‍ഹിയിലെ ആകെ കൊവിഡ് ബാധിതര്‍ 6.39 ലക്ഷം കടന്നിട്ടുണ്ട്. നിലവില്‍ 562കണ്ടെയിന്‍മെന്റ് സോണുകളാണ് ഡല്‍ഹിയില്‍ ഉള്ളത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :