ഇനി നേരത്തെ തുടങ്ങാം, സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതലാക്കിയേക്കും

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിലവില്‍ ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

Kerala Bar hours extension
അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ഫെബ്രുവരി 2026 (18:00 IST)
സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടാന്‍ ആലോചന. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 മണിവരെയാണ് ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ഇത് രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കിമാറ്റാനാണ് നീക്കം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതിനുള്ള ചര്‍ച്ച മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. ദീര്‍ഘകാലമായി ബാറുടമകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണിത്.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിലവില്‍ ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇത് പുലര്‍ച്ചെ 3 മണിവരെ നീട്ടാനും സാധ്യതയുണ്ട്. ബിസിനസ് ടൂറിസം മേഖലയ്ക്ക് ഉണര്‍വ് നല്‍കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് തീരുമാനം. അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :