അഭിറാം മനോഹർ|
Last Modified ശനി, 6 മാര്‍ച്ച് 2021 (09:49 IST)
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി
വി മുരളീധരൻ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം. പ്രചാരണത്തിന് നേതൃത്വം നൽകാൻ മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ കോന്നിയില്‍
മത്സരിക്കും. വിജയ സാധ്യത കുറഞ്ഞതിനാല്‍ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ.
ബിജെപിയുടെ പ്രാഥമിക സ്ഥാനാർഥി പട്ടിക വൈകാതെ തന്നെ പുറത്തിറങ്ങും. ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും. ഷായുടെ അനുമതിയോടെ അന്നുതന്നെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമെന്നാണ് സൂചന.