അമിത് ഷാ ഇന്ന് കേരളത്തിൽ, വിജയ യാത്രയുടെ സമാപനദിനം ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം| അഭിറാം മനോഹർ| Last Modified ശനി, 6 മാര്‍ച്ച് 2021 (09:25 IST)
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.

ഇന്ന് വൈകീട്ട് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം എത്തുന്ന അമിത് ഷാ നാളെ റോഡ് മാർഗം കന്യാകുമാരിയിലേക്ക് പോകും. തുടർന്ന് തമിഴ്‌നാട് നിയമസഭാ തിരെഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് ഉച്ചയ്‌ക്ക് തിരുവനന്തപുരത്ത് മ്ടങ്ങിയെത്തുന്ന അമിത് ഷാ നാളെ വൈകീട്ട് 5:30ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :