അനുബന്ധ വാര്‍ത്തകള്‍
- ഏതു മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാര്‍, കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇ ശ്രീധരന്‍
- കേരളത്തില്‍ 298 നക്സല്‍ ബാധിത ബൂത്തുകള്‍; വോട്ടെടുപ്പ് വൈകുന്നേരം ആറുമണിവരെ മാത്രം
- നിയമസഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 27,69,272 സമ്മതിദായകര്‍
- വ്യക്തികളുടെ സൗകര്യം അനുസരിച്ച് ഏതുസമയത്തും കൊവിഡ് വാക്സിന് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
- ഇന്‍സ്റ്റഗ്രാമില്‍ 10കോടി ഫോളോവേഴ്സ്: നന്ദി അറിയിച്ച് വിരാട് കോലി
നിയമസഭാ തിരഞ്ഞെടുപ്പ്: കൊവിഡ് ബാധിതര്‍ക്ക് അവസാനമണിക്കൂറില്‍ വോട്ട് ചെയ്യാം
തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പ്രത്യേകം സൂക്ഷിക്കണം. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ താപനില പരിശോധിക്കും. ചൂട് കൂടുതല്‍ കണ്ടെത്തുന്ന വോട്ടര്‍മാരെ മാറ്റി നിര്‍ത്തും. ഒരു മണിക്കൂറിന് ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതല്‍ കണ്ടെത്തിയാല്‍ അവര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കും.
പോളിംഗ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയുന്നതിനായി മാസ്‌ക്ക് താഴ്ത്തിക്കാണിക്കണം. സ്ത്രീകള്‍, പുരുഷന്‍മാര്‍, മുതിര്‍ന്നപൗരന്‍മാര്‍/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ബൂത്തുകളില്‍ മൂന്ന് പ്രത്യേക ക്യൂ ഉണ്ടാവും. ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. വോട്ടുചെയ്യാന്‍ എത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് പൊതുഗതാഗത സംവിധാനത്തില്‍ സൗജന്യ പാസ് നല്‍കും.