അനുബന്ധ വാര്‍ത്തകള്‍
- നിയമസഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് 27,69,272 സമ്മതിദായകര്‍
- കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ പെട്രോള്‍ 60രൂപയ്ക്ക് ലഭിക്കും: കുമ്മനം
- വ്യക്തികളുടെ സൗകര്യം അനുസരിച്ച് ഏതുസമയത്തും കൊവിഡ് വാക്സിന് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
- ഇന്‍സ്റ്റഗ്രാമില്‍ 10കോടി ഫോളോവേഴ്സ്: നന്ദി അറിയിച്ച് വിരാട് കോലി
- നരനായാട്ട്: മ്യാന്മറില് നാലുകുട്ടികള്‍ ഉള്‍പ്പെടെ 38പേരെ പട്ടാളം മുന്നറിയിപ്പില്ലാതെ വെടിവച്ചു കൊലപ്പെടുത്തി
കേരളത്തില്‍ 298 നക്സല്‍ ബാധിത ബൂത്തുകള്‍; വോട്ടെടുപ്പ് വൈകുന്നേരം ആറുമണിവരെ മാത്രം
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. നക്സല്‍ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കേരളത്തില്‍ 298 നക്സല്‍ ബാധിത ബൂത്തുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.
പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നക്സല്‍ ബാധിത ബൂത്തുകളുള്ളത്. നക്സല്‍ ബാധിത ബൂത്തുകളിലും ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകളിലും പോളിംഗ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 549 ക്രിട്ടിക്കല്‍ ലൊക്കേഷന്‍ ബൂത്തുകളും 433 വള്‍നറബിള്‍ ബൂത്തുകളുമുണ്ട്.