ഏതു മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാര്‍, കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇ ശ്രീധരന്‍

ശ്രീനു എസ്| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (10:31 IST)
ഏതു മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്നും കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഇ ശ്രീധരന്‍. കൂടാതെ പാലാരിവട്ടം പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും മുന്‍പ് ഡിഎംആര്‍സിയില്‍ നിന്ന് രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുക്കി പണിത പാലാരിവട്ടം പാലം പരിശോധിക്കുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ ഏതുമണ്ഡലത്തിലത്തില്‍ മത്സരിച്ചാലും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും പാലാരി വട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :