നിയമസഭാ തിരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിയുടെ പ്രചരണം ഇന്ന് കോട്ടയത്ത്, യെച്ചൂരി നീലേശ്വരത്ത്

ശ്രീനു എസ്| Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (09:43 IST)
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കോട്ടയത്തും എറണാകുളത്തും എത്തും. അതേസമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് നീലേശ്വരത്ത് എത്തും. ഇന്ന് രാവിലെ 11മണിക്ക് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഇന്ന് രാത്രിയോടെയാണ് കൊച്ചിയിലെത്തുന്നത്. നാളെ പത്തരയ്ക്ക് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്കുള്ള റോഡ് ഷോയില്‍ പങ്കെടുക്കും. പീന്നീട് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്തെ പൊതുസമ്മേളനത്തിലും പങ്കെടുക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :