1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala assembly election pj joseph

പത്തില്‍ ഒന്‍പതു സീറ്റുകളിലും വിജയിക്കും: പിജെ ജോസഫ്

Kerala Assembly Election
നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ ഒന്‍പതു സീറ്റുകളിലും വിജയിക്കുമെന്ന് പിജെ ജോസഫ്. ഇത്തവണ തൊടുപുഴയില്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണ യൂഡിഎഫ് രംഗത്തിറക്കുന്നതെന്നും പിജെ ജോസഫ് പ്രതികരിച്ചു. ഏറ്റുമാനൂരിലെ പ്രശ്‌നം യുഡിഎഫിനെ ബാധിക്കില്ലെന്നും ലതികാ സുഭാഷിന് ഏറ്റുമാനൂര്‍ നല്‍കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഇത് ആദ്യമേ ധാരണയായ സീറ്റാണെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവച്ചു. തൊടുപുഴ, കടുത്തുരുത്തി എന്നിവിടങ്ങളിലെ എംഎല്‍എമാരാണ് രണ്ടുപേരും. പിസി തോമസിന്റെ കേരള കോണ്‍ഗ്രസില്‍ ജോസഫ് വിഭാഗം ലയിച്ചതിനെ തുടര്‍ന്നാണ് രാജി. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സ്വർണ വില കുറഞ്ഞു, പവന് 33,680 രൂപ