ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്ലാ വോട്ടും എല്‍ഡിഎഫിന്: കോടിയേരി ബാലകൃഷ്ണന്‍

ശ്രീനു എസ്| Last Modified ചൊവ്വ, 6 ഏപ്രില്‍ 2021 (11:13 IST)
ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ എല്ലാ വോട്ടും എല്‍ഡിഎഫിനായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. തലശേരിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലം പുറത്തുവരുമ്പോള്‍ നൂറിലധികം സീറ്റുള്ള മുന്നണിയായി ഇടതുപക്ഷം മാറുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ വിശ്വാസികളും വിശ്വാസം അര്‍പ്പിച്ച സര്‍ക്കാരാണ് ഇടതുപക്ഷം. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കിയ സര്‍ക്കാരാണിതെന്നും കോടിയേരി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :