അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 21 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- യുകെയില്‍ നിന്നുവന്ന നാലുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
- ഭര്‍ത്താവിനൊപ്പം നിര്‍ബന്ധിപ്പിച്ച് താമസിപ്പിക്കാന്‍ സ്ത്രീ വ്യക്തിപരമായ സ്വത്തല്ലെന്ന് സുപ്രീംകോടതി
- മെയ് അവസാനത്തോടെ 142 രാജ്യങ്ങള്‍ക്ക് കൊവാക്സ് പദ്ധതിയിലൂടെ 23.7 കോടി ഡോസ് വാക്സിന് ലഭിക്കും: ലോകാരോഗ്യ സംഘടന
- കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച 45കാരന് മിനിറ്റുകള്‍ക്കു ശേഷം ബോധംകെട്ടുവീണു; മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല
നരനായാട്ട്: മ്യാന്മറില്‍ നാലുകുട്ടികള്‍ ഉള്‍പ്പെടെ 38പേരെ പട്ടാളം മുന്നറിയിപ്പില്ലാതെ വെടിവച്ചു കൊലപ്പെടുത്തി
മ്യാന്മറില്‍ നാലുകുട്ടികള്‍ ഉള്‍പ്പെടെ 38പേരെ പട്ടാളം വെടിവച്ചു കൊലപ്പെടുത്തി. രാജ്യത്ത് പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെയാണ് വെടിവച്ചിട്ടത്. മുന്നറിയിപ്പ് നല്‍കാതെ പട്ടാളം പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 50പേരാണ് ഇതുവരെ മ്യാന്‍മറില്‍ വെടിയേറ്റു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു മ്യാന്‍മറില്‍ രാഷ്ട്രിയ നേതാക്കളെ തടവിലാക്കിക്കൊണ്ട് പട്ടാളം അട്ടിമറിനടത്തിയത്. 300ഓളം പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. സമാധാനത്തിനുള്ള നോബല്‍ പ്രൈസ് ജേതാവും രാഷ്ട്രീയ നേതാവുമായ ആങ്‌സാന്‍ സൂചി തടവിലാണ്.