1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Assembly cpm ministers announced

രണ്ടാം പിണറായി സര്‍ക്കാര്‍: ശൈലജ ടീച്ചര്‍ പുറത്ത്, മുഹമ്മദ് റിയാസ് മന്ത്രി സഭയില്‍, എംബി രാജേഷ് സ്പീക്കര്‍

Kerala Assembly cpm ministers
വളരെ ശ്രദ്ധേയമായ മാറ്റങ്ങളാണ് രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രി സഭയില്‍ ഉള്ളത്. ഡിവൈഎഫ് ഐ പ്രതിനിധിയായി മുഹമ്മദ് റിയാസ് മന്ത്രി സഭയില്‍ ഇടം നേടി. മുന്‍ എംപിയായ എംബി രാജേഷ് സ്പീക്കറാകും. പിബി നേതാക്കളും സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. 
 
പ്രധാനപ്പെട്ട മാറ്റം കെകെ ശൈലജയ്ക്ക് മന്ത്രി പദം ഇല്ലെന്നതാണ്. സിപിഎമ്മില്‍ നിന്നുള്ള മന്ത്രിമാര്‍ ഇവരൊക്കെയാണ്- എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആര്‍ ബിന്ദു, സജി ചെറിയാന്‍, വി അബ്ദുറഹ്മാന്‍, മുഹമ്മദ് റിയാസ്.
അടുത്ത ലേഖനം
പാര്‍ട്ടിയില്‍ വിശ്വാസം, ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കും: കെ.കെ.ശൈലജ