1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,63,533 new COVID19 cases

രാജ്യത്ത് 24മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 4,329 പേര്‍; പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു

India
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,63,533 പേര്‍ക്ക്. കൂടാതെ രോഗം മൂലം 4,329 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,22,436 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,52,28,996 ആയി ഉയര്‍ന്നു.
 
ഇതുവരെ രാജ്യത്ത് രോഗം മൂലം മരണപ്പെട്ടത് 2,78,719 പേരാണ്. നിലവില്‍ 33,53,765 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. 18.44 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കെ.കെ.ശൈലജയ്ക്ക് ധനവകുപ്പെന്ന് അഭ്യൂഹം