ശ്രീനു എസ്|
Last Modified ചൊവ്വ, 18 മെയ് 2021 (12:09 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. പവന് 240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,360 രൂപയായി. ഒരു ഗ്രാമിന് 4,545 രൂപയാണ് വില. രണ്ടുദിവസം കൊണ്ട് പവന് വര്‍ധിച്ചത് 440 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഈ മാസം തുടങ്ങുമ്പോള്‍ പവന് 35,040 രൂപയായിരുന്നു വില. ഈമാസം ഇതുവരെ സ്വര്‍ണത്തിന് 1320 രൂപയാണ് വര്‍ധിച്ചത്.