1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala 5G News

കൊച്ചിയില്‍ ഇന്നുമുതല്‍ തിരഞ്ഞെടുത്ത വ്യക്തികള്‍ക്ക് 5ജി ട്രയല്‍ റണ്ണായി ലഭിക്കും

Kerala 5G News
5ജി കൊച്ചിയിലെ നഗരസഭ പരിതിക്കുള്ളില്‍ തിരഞ്ഞെടുത്ത ഇടങ്ങളില്‍ ഇന്നുമുതല്‍ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി 5ജിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തെരഞ്ഞെടുത്ത മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് വരുന്ന ഏതാനും ദിവസം ട്രയല്‍ റണ്ണായി ഫൈവ് ജി ലഭിക്കും. അതിനുശേഷമാണ് കൂടുതല്‍ സ്ഥലങ്ങളിലേക്കും കൂടുതല്‍ വ്യക്തികളിലേക്കും 5ജിഎത്തുന്നത്. 
 
4ജിയോക്കാള്‍ പത്തിരട്ടി വരെ ഡാറ്റ വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കുന്നത്. 5ജി ലഭിക്കാന്‍ ഫോണിലെ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തിയാല്‍ മതി. സിമ്മില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; ഗവര്‍ണര്‍ക്ക് ക്ഷണമില്ല, പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചു