അനുബന്ധ വാര്‍ത്തകള്‍
- കൊച്ചി നഗരത്തില്‍ ഇന്നുമുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും
- നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍
- അപകടത്തിൽ പരുക്കേറ്റ കുട്ടിക്ക് 1.2 കോടി നഷ്ടപരിഹാരം നൽകാൻ വിധി
- കാർ പുഴയിലേക്ക് മറിഞ്ഞു മുത്തശ്ശൻ, മുത്തശ്ശി, ചെറുമകൻ എന്നിവർ മരിച്ചു
- പോന്നൊരു എതിരാളി ആയിരുന്നു; എംബാപ്പെ കൊള്ളാമെന്ന് എംഎം മണി
ആശുപത്രികളില്‍ ഒപി സേവനം ആറ് മണി വരെ നീട്ടാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം
ആശുപത്രികളില്‍ ഒ.പി. സേവനം വൈകുന്നേരം ആറ് വരെ നീട്ടാന്‍ നിര്‍ദേശം നല്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ വൈകുന്നേരം ആറ് വരെ ആര്‍ദ്രം മാനദണ്ഡ പ്രകാരമുള്ള ഒപി സേവനം ഉറപ്പ് വരുത്തുന്നതിനാണ് മന്ത്രിയുടെ നിര്‍ദേശം.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളെ പറ്റി അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശം നല്കി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലാണ് മന്ത്രിയുടെ നിര്‍ദേശം.