1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KC Joseph, NRIs

ഗള്‍ഫുരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കുമെന്ന് കെ സി ജോസഫ്

കെ സി ജോസഫ്
ഗള്‍ഫുരാജ്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധങ്ങളില്‍ വലയുന്ന പ്രവാസികള്‍ക്ക് ആശ്വാസവുമായി മന്ത്രി കെ.സി ജോസഫ്. ഗള്‍ഫുരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പത്ത് വര്‍ഷത്തില്‍ കൂടുതലായി മടങ്ങി വരാനാകാതെ ഗള്‍ഫില്‍ കുടുങ്ങിയവരെ സര്‍ക്കാര്‍ നാട്ടിലെത്തിക്കും. ഇതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്നും ഇങ്ങനെയുള്ളവരുടെ വിവരങ്ങള്‍ മലയാളി സംഘടനകള്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാമെന്നും മന്ത്രി അറിയിച്ചു.