കതിരൂര്‍ മനോജ് വധം: ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കണ്ണൂര്‍| JOYS JOY| Last Modified ചൊവ്വ, 12 ജനുവരി 2016 (09:10 IST)
കതിരൂര്‍ മനോജ് വധക്കേസില്‍, സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റിന് സാധ്യതയുണ്ടെന്ന് ആരോപിച്ച് തലശ്ശേരി ജില്ല സെഷന്‍സ് കോടതിയിലാണ് ജയരാജന്‍ ജാമ്യാപേക്ഷ നല്കിയിരിക്കുന്നത്.

കള്ളക്കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമമെന്ന് കാണിച്ചാണ് ജയരാജന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇന്നു രാവിലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിരുന്നു. സി ബി ഐയുടെ തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ഹാജരാകാന്‍ ആയിരുന്നു നിര്‍ദ്ദേശം.

ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ല എന്ന് തീരുമാനിച്ചത്.
തുടര്‍ന്ന് മുന്‍കൂര്‍
ജാമ്യാപേക്ഷ നല്കുകയായിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍
ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. അഭിഭാഷകനായ കെ വിശ്വസ് മുഖേനയാണ് തലശ്ശേരി ജില്ല സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :