കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ സിബിഐക്കു മുമ്പില്‍ ഹാജരാകില്ല

കണ്ണൂര്‍| JOYS JOY| Last Modified തിങ്കള്‍, 11 ജനുവരി 2016 (16:00 IST)
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന്‍ സി ബി ഐക്കു മുമ്പില്‍ ഹാജരാകില്ല. തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ പശ്ചാത്തലത്തിലാണ് ഇത്.

നേരത്തെ സി ബി ഐക്കു മുമ്പില്‍ ഹാജരാകുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ഉച്ചയോടെ നിലപാട് മാറ്റുകയായിരുന്നു. അതേസമയം, കേസില്‍ ജയരാജനെ പ്രതി ചേര്‍ക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

ആര്‍ എസ് എസ് ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ് കൊല്ലപ്പെട്ട കേസില്‍ ഈ മാസം ആറിന് ഹാജരാകണമെന്ന് സി ബി ഐ നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ ഒരാഴ്ചത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം സി ബി ഐയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഞായറാഴ്ച വീണ്ടും നോട്ടീസ് അയച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :