1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kathiroor manoj murder case accuced arrested

കതിരൂര്‍ മനോജ് വധം: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

അറസ്റ്റ്
കതിരൂര്‍ മനോജ് വധക്കേസിലെ രണ്ട് പ്രതികളെ കൂടി സി ബി ഐ  അറസ്റ്റ് ചെയ്തു. പതിനഞ്ചാം പ്രതി മനോജ്,​ പതിനാറാം പ്രതി ഷബിത്ത് എന്നിവരാണ് പിടിയിലായത്.ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പ്രതികളെല്ലാവരും അറസ്റ്റിലായി. ഷബിത്താണ് രണ്ടാം തവണ ബോംബ് സ്ഥോടനം നടത്തിയതെന്നാണ് സിബിഐ അധികൃതര്‍ അറിയിച്ചത്. കേസില്‍ മൊത്തം 19 പ്രതികളാണുള്ളത്.

കഴിഞ്ഞ സെപ്തംബറിലാണ് കതിരൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെടുന്നത്.  അക്രമിസംഘം ബോംബെറിഞ്ഞും വെട്ടിയുമാണ് മനോജിനെ കൊലപ്പെടുത്തിയത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.