സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 23 ജൂണ്‍ 2022 (12:25 IST)
കാസര്‍ഗോഡ് വീണ്ടും എന്‍ഡോസള്‍ഫാന്‍ മരണം. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലാണ് ഒരു കുട്ടി കൂടി മരിച്ചത്. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജന്‍-പാര്‍വ്വതി ദമ്പതികളുടെ മകന്‍ ശ്രീരാജ് (8) ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീരാജ് രാത്രിയില്‍ മരിക്കുകയായിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ശ്രീരാജിന്റെ പേരില്ല. ജന്മനാവൈകല്യമുള്ളയാണ് ശ്രീജിത്ത്.