പണം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കി; 20കാരന്റെ ജാമ്യം കോടതി തള്ളി

ശ്രീനു എസ്| Last Modified ശനി, 16 ജനുവരി 2021 (09:58 IST)
ഇന്‍സ്റ്റഗ്രാമിലൂടെ പണം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ കൈക്കലാക്കിയ കേസില്‍ 20കാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പൊന്നാനി സ്വദേശിയായ ജാബിറിന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് തള്ളിയത്.

നിലവില്‍ ജാബിര്‍ റിമാന്‍ഡിലാണ്. അതേസമയം യുവാവ് പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയതായി പരാതിയുണ്ട്. പെണ്‍കുട്ടിയെ ബസില്‍ വച്ച് പ്രതി ഉപദ്രവിച്ചതായും പരാതിയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :