അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതിയും മധ്യവയസ്കനും അറസ്റ്റില്‍
- സംസ്ഥാനത്ത് കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത, നാല് ജില്ലകളിൽ അതീവ ജാഗ്രത
- ആലപ്പുഴ ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 119 പേര്‍ക്ക്; ചികിത്സയിലുള്ളത് 507പേര്
- പഞ്ചായത്ത് പ്രസിഡന്റിന് കൊവിഡ്, കോഴിക്കോട് തൂണേരിയിൽ 47 പേരുടെ ആന്റിജൻ പരിശോധനാ ഫലം പോസിറ്റീവ്
- തിരുവനന്തപുരം ജില്ലയില്‍ ഓടുന്ന ഓട്ടോറിക്ഷ വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന് വേര്‍തിരിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്
കാസര്‍കോട് ജില്ലയിലെ കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്കും കയ്യുറകളും നിര്‍ബന്ധം; ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഒരാഴ്ച കടയടപ്പിക്കും
കാസര്‍കോട് ജില്ലയിലെ കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാസ്കും കയ്യുറകളും നിര്‍ബന്ധമാക്കി. ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഒരാഴ്ചത്തേക്ക് കടയടപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. പിന്നീട് കടകള്‍ അണുവിമുക്തമാക്കിയതിനു ശേഷമേ തുറപ്പിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരില്‍ ഏകദേശവും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധമുള്ളവരെന്നാണ് കണക്ക്.
വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ലോറികളില്‍ സാധനവുമായി വരുന്നവരില്‍ നിന്നാണ് രോഗം ബാധിച്ചത്. 35ദിവസത്തോളം സമ്പര്‍ക്കം വഴി രോഗികള്‍ ഇല്ലാതിരുന്ന ജില്ലയാണ് കാസര്‍കോട്. ഈ നേട്ടം ഇനിയും കൈവരിക്കാന്‍ കഴിയുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.