1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരം ജില്ലയില്‍ ഓടുന്ന ഓട്ടോറിക്ഷ വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്

Trivandrum
ജില്ലയില്‍ ഓടുന്ന ഓട്ടോറിക്ഷ, ടാക്സി, കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ വേര്‍തിരിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് ഈ നിയന്ത്രണം. ഡ്രൈവര്‍ ക്യാബിന്‍ അക്രലിക്ക് ഷീറ്റ് കൊണ്ട് വേര്‍തിരിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആര്‍ടിഒ കെ.പത്മകുമാര്‍ അറിയിച്ചു.
 
അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 63പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 57പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 
About Writer
ശ്രീനു എസ്