സംസ്ഥാനത്ത് കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത, നാല് ജില്ലകളിൽ അതീവ ജാഗ്രത

അഭിറാം മനോഹർ| Last Updated: ചൊവ്വ, 14 ജൂലൈ 2020 (08:14 IST)
സംസ്ഥാനത്ത് സമ്പർക്കം വഴി കൊവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നാല് ജില്ലകളിൽ പാലിക്കണമെന്ന് മുന്നറിയിപ്പ്.ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.ഇവിടങ്ങളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.

ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത അനിവാര്യമാണെന്ന് ക്ലസ്റ്ററുകള്‍ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കടലോര മേഖലകള്‍,
ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍, ആലപ്പുഴ ഐടിബിപി ക്യാമ്പ്, കണ്ണൂര്‍ സിഐഎസ്എഫ്, ഡിഎസ്‌സി ക്യാമ്പുകള്‍ തുടങ്ങിയ ഇടങ്ങളിൽ നടപടികൾ ശക്തമാക്കണമെന്നാണ് നിർദേശം.

സംസ്ഥാനത്ത് ഇതുവരെ 51 ക്ലസ്റ്ററുകളാണ് ഉണ്ടായത്. കൊല്ലത്ത് 11നും തിരുവനന്തപുരത്ത് ആറും പത്തനംതിട്ട, എറണാകുളം ആലപ്പുഴ ജില്ലകളില്‍ നാല് വീതവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. തിരുവനന്തപുരത്തെ പൂന്തുറ, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകള്‍. ഇതുവരെ 15 ക്ലസ്റ്ററുകള്‍ നിയന്ത്രണവിധേയമാക്കാൻ സാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :