ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ, ബുധനാഴ്‌ച്ച മുതൽ ഷോപ്പിങ് മാളുകൾ തുറക്കാം

അഭിറാം മനോഹർ| Last Modified ഞായര്‍, 8 ഓഗസ്റ്റ് 2021 (08:21 IST)
കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് ഷോപ്പിങ് മാളുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെ രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെ വരെ പ്രവർത്തിക്കാനാണ് അനുമതി. ഇതോടെ സംസ്ഥാനത്ത് ബുധനാഴ്‌ച്ച മുതൽ ഷോപ്പിങ് മാളുകൾ തുറന്ന് പ്രവർത്തിക്കും.

മാളുകളിലെ ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയുണ്ടാകില്ല. ഓരോ കടകളെയും പ്രത്യേകമായാണ് കണക്കാക്കുന്നത്.72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്സിൻ എടുത്തതിന്റെ രേഖ, ഒരുമാസം മുമ്പ് കോവിഡ് വന്ന് മാറിയതിന്റെ രേഖ ഇവയിൽ ഏതെങ്കിലും കൈവശം ഉള്ളവർക്ക് മാത്രമാണ് പ്രവേശനം.

അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച വാരാന്ത്യ ലോക്ഡൗൺ കർശനമായി നടപ്പാക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :