1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Karippur Kozhikode Gold seizure

കരിപ്പൂരില്‍ 59 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

Karippur
കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ നാല് യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 59 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. നാല് പേരും ബുധനാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യാ വിമാനത്തിലാണ് ഇവിടെയെത്തിയത്.
 
കാസര്‍കോട് സ്വദേശികളായ ഹംസ കല്ലങ്കോല്‍, ശനീഡ് ചെമ്പിരിക്ക, മുഹമ്മദ് ഷാഫി, മുഹമ്മദ് സിറാജുദ്ദീന്‍ എന്നിവരാണ് 1134 ഗ്രാം സ്വര്‍ണ്ണവുമായി എത്തിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് ഇത് പിടികൂടിയത്. ബാഗേജിനുള്ളില്‍ സ്വര്‍ണ്ണ കോയിനുകളിലായാണ് ഇത് കൊണ്ട് വന്നത്. 
അടുത്ത ലേഖനം
വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കും: മന്ത്രി എകെ ബാലന്‍