കരിപ്പൂരില്‍ 55 ലക്ഷത്തിന്റെ സ്വര്‍ണ്ണ വേട്ട

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 24 ഡിസം‌ബര്‍ 2020 (09:19 IST)
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി വന്ന യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപാ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. ഇതില്‍ കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസ് 40 ലക്ഷത്തിന്റെയും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 15 ലക്ഷത്തിന്റെയും സ്വര്‍ണ്ണമാണ് പിടികൂടിയത്.

ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യാ വിമാനത്തില്‍ വന്ന താമരശേരി സ്വദേശി മാലിക് അസ്രത്ത് (24) എന്നയാള്‍ മിശ്രിത രൂപത്തില്‍ കൊണ്ടുവന്ന 828 ഗ്രാം സ്വര്‍ണ്ണം പ്രിവന്റീവ് കസ്റ്റംസാണ് പിടികൂടിയത്. ക്യാപ്‌സൂള്‍ രൂപത്തിലുള്ള നാല് പാക്കറ്റുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചായിരുന്നു ഇത് കൊണ്ടുവന്നത്.

ഇതിനൊപ്പം ദുബായില്‍ നിന്നുള്ള ഫ്ളൈ ദുബായ് വിമാനത്തില്‍ വന്ന വയനാട് സ്വദേശി ഹംസ കൊണ്ടുവന്ന 342 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസുമാണ് പിടികൂടിയത്.
ബാഗേജിനുള്ളില്‍ സ്വര്‍ണ്ണം നേരിയ പാളികളാക്കി കാര്‍ഡ് ബോര്‍ഡ് ഷീറ്റിനകത്തായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :