1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Karippur Gold Customs

കുടുംബസമേതം യാത്ര ചെയ്ത് സ്വര്‍ണ്ണക്കടത്ത് നടത്താന്‍ ശ്രമിച്ച ദമ്പതികള്‍ കരിപ്പൂരില്‍ പിടിയിലായി

Karippur
കുടുംബസമേതം യാത്ര ചെയ്ത് സ്വര്‍ണ്ണക്കടത്ത് നടത്താന്‍ ശ്രമിച്ച ദമ്പതികള്‍ കരിപ്പൂരില്‍ പിടിയിലായി. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോന്‍, സഫ്‌ന എന്നിവരാണ് പിടിയിലായത്. ഒന്നേകാല്‍ കോടി രൂപ വില വരുന്ന സ്വര്‍ണം അടിവസ്ത്രത്തില്‍ വിളിപ്പിച്ചത് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞദിവസം ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.
 
ഇവര്‍ക്കൊപ്പം കുട്ടിയും ഉണ്ടായിരുന്നു. കുടുംബത്തോടെ എത്തുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന പരിഗണന ദുരുപയോഗം ചെയ്താണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സഫ്‌നയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ പേരുകള്‍ക്ക് മുന്‍പ് ഇനിമുതല്‍ തിരുവനന്തപുരം എന്ന പേര് ചേര്‍ക്കും