1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

തൃശൂരില്‍ അംഗണവാടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു

Thrissur
തൃശൂരില്‍ അംഗണവാടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാല്‍ ആണ് മരിച്ചത്.
 
ഇന്ന് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ അംഗണവാടിയിലെ ജീവനക്കാര്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അംഗണവാടിയിലെത്തുന്ന ജലാല്‍ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുകയാണ് പതിവ്. 
അടുത്ത ലേഖനം
23 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി