അനുബന്ധ വാര്‍ത്തകള്‍
- തൃശൂരില്‍ അംഗണവാടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മൂന്നരവയസുകാരന് മരിച്ചു
- കണ്ണൂര്‍ ഏറ്റവും ചൂടുകൂടിയ ജില്ല; മൂന്നു ദിവസം 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂട്
- കാടിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
- ഇടുക്കിയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി
- കോഴിക്കോട് നഴ്സിങ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍
മലപ്പുറത്ത് കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി
മലപ്പുറത്ത് കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി. മലപ്പുറം എടരിക്കോട് വില്ലേജ് അസിസ്റ്റന്റ് പി ചന്ദ്രന്‍ ആണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. വീടിന്റെ തറ നിര്‍മിക്കുന്ന സ്ഥലത്തുനിന്ന് ചെങ്കല്ല് വെട്ടിയതില്‍ കേസെടുക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുപത്തയ്യായിരം രൂപ ഇയാള്‍ കൈക്കൂലി ആയി ആവശ്യപ്പെട്ടത്.
പിന്നാലെ വിജിലന്‍സിനെ പരാതിക്കാരന്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം പരാതിക്കാരന്‍ കൈക്കൂലി നല്‍കുമ്പോള്‍ വിജിലന്‍സ് സ്ഥലത്തെത്തി പ്രതിയെ കൈയോടെ പിടിക്കുകയായിരുന്നു.