അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് നഴ്സിങ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍
- ഇടുക്കിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 17കാരന് മുങ്ങി മരിച്ചു; മരണം മൂന്നായി
- പാലക്കാട് 11ലക്ഷത്തിന്റെ കടം വീട്ടാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച് 55 കാരന്
- തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി
- മാങ്ങാമോഷണ കേസില്‍ പ്രതിയായ പൊലീസുകാരന് പിവി ഷിഹാബിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും
ഇടുക്കിയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി
കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിയിലാണ് സംഭവം. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. കഴുത്തില്‍ സാരമായി പരിക്കേറ്റ സുകുമാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അല്‍ഷിമേഴ്സ് രോഗിയായ സുകുമാരന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിടപ്പിലാണ്. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനാണ്.
അതേസമയം കോഴിക്കോട് യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. കോഴിക്കോട് ശിവപുരം ചെങ്കുന്നത്ത് അരുണ്‍കുമാറാണ് (28) അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിനിയെ പലതവണ പീഡിപ്പിച്ചശേഷം ഇയാള്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയെന്ന് കടവന്ത്ര പൊലീസ് അറിയിച്ചു. യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.