സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 25 ഫെബ്രുവരി 2023 (13:45 IST)
പാലക്കാട് ഉല്‍ക്കാട്ടില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട് മംഗലം ഡാം തളികക്കല്‍ വനത്തിലെ തോട്ടില്‍ പ്രസവിച്ച ആദിവാസി യുവതിയായ സുജാതയുടെ കുഞ്ഞാണ് മരിച്ചത്. പ്രസവശേഷം ഇന്നലെ അമ്മയെയും കുഞ്ഞിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കാടിനകത്ത് പ്രസവിക്കേണ്ടി വന്നുവെന്ന് സുജാതയുടെ ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞു. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് യുവതി കാടിനുള്ളിലെ തോടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പ്രസവിച്ചത്.